Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് എം.എസ്.എഫ് മാർച്ചിൽ ലാത്തിയടി, പ്രവർത്തകർ അറസ്റ്റിൽ

മലപ്പുറം- ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണനയ്‌ക്കെതിരെ മലപ്പുറം സിവിൽ സ്‌റ്റേഷനിലേക്ക് എം.എസ്.എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കു നേരെ പോലീസ് ലാത്തിവീശി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, സെക്രട്ടറി വി.എ.അബ്ദുൽ വഹാബ് ഉൾപ്പടെ പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്തു നീക്കി.

ഇന്ന് രാവിലെ 11.30ന് കലക്ടറുടെ വസതിക്കു മുന്നിൽ നിന്നാരംഭിച്ച മാർച്ച് സിവിൽ സ്‌റ്റേഷൻ കവാടത്തിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. ചിലർ ബാരിക്കേഡിനു മുകളിൽ കയറിനിന്ന് കൊടിവീശി മുദ്രാവാക്യം വിളിച്ചു.  തുടർന്നുള്ള യോഗം പി.കെ.നവാസ് ഉദ്ഘാടനം ചെയ്തു. യോഗം അവസാനിച്ച ശേഷമാണ് വീണ്ടും സംഘർഷമുണ്ടായത്. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമത്തിനിടെ ഉന്തും തള്ളുമുണ്ടായി. ഇതിനുശേഷമാണ് ലാത്തിച്ചാർജ് നടന്നത്.
 

Latest News