അബുദാബി- കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ രാജ്യാന്തര നഴ്‌സിംഗ് ദിനമായ മേയ് 12ന് മോഹന്‍ലാല്‍ അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെ നഴ്‌സുമാരെയടക്കം യുഎഇയിലെ വിവിധ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകരെ കഴിഞ്ഞ വര്‍ഷം ഫോണ്‍ വിളിച്ച് സംസാരിക്കുകയും അവരുടെ സേവനത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇനി യു.എ.ഇയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ നേരിട്ട് കാണാമെന്ന് മോഹന്‍ ലാല്‍ പറഞ്ഞിരുന്നു. വാക്കു പാലിച്ച് പ്രിയനടന്‍ ബുര്‍ജീല്‍ ആശുപത്രിയിലെത്തി.
മോഹന്‍ലാലിന്റെ ജന്മനാടായ പത്തനംതിട്ടയില്‍ നിന്നുള്ള സോണിയയോടായിരുന്നു അന്ന് മോഹന്‍ലാല്‍ ആദ്യം ഫോണില്‍ സംസാരിച്ചിരുന്നത്. അവര്‍ തന്നെയാണ് ഇന്നും താരത്തോട് സംസാരിച്ചു തുടങ്ങിയത്.
ആരോഗ്യപ്രവര്‍ത്തകരോടുളള ആദരവ് പ്രകടിപ്പിക്കാന്‍ ആശുപത്രി പശ്ചാത്തലമാക്കി സിനിമ നിര്‍മിക്കുമെന്ന് മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു.
സിനിമ തന്റെ അഭിനിവേശമാണ്. പണ്ട് നമുക്ക് ഓണം ഒന്നിച്ച് ആഘോഷിക്കാന്‍ സാധിച്ചിരുന്നു. മഹാമാരി അത് ഇല്ലാതാക്കി. അടുത്ത വര്‍ഷം പഴയതുപോലെ ആഘോഷിക്കാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി കൂട്ടിച്ചേര്‍ത്തു.