ദോഹ- ജനാധിപത്യ പ്രക്രിയയിലെ രാജ്യത്തിന്റെ സുപ്രധാനമായ കാൽവെപ്പായി കണക്കാക്കുന്ന പ്രഥമ ശൂറ കൗൺസിൽ തെരഞ്ഞെടുപ്പ്് ഒക്ടോബർ രണ്ടിന് നടത്തവാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ഉത്തരവിട്ടു. ഇന്നലെ പുറപ്പെടുവിച്ച 2021 ലെ 40 ാം നമ്പർ തീരുമാന പ്രകാരമാണ് ഒക്ടോബർ രണ്ടിന് ശൂറ കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കുക.
ഓരോ മണ്ഡലത്തിലും രജിസ്റ്റർ ചെയ്ത വോട്ടർമാർക്കാണ് അതത് മേഖലയിൽ നിന്നുള്ള ശൂറ കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കാനാവുക.ഇന്നലെ മുതൽ തന്നെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ചിട്ടുണ്ട്. വ്യാഴായ്ച വരെ പത്രിക സമർപ്പണം തുടരും. മൽസരാർഥികളുടെ പ്രാഥമിക ലിസ്റ്റ് ഓഗസ്റ്റ് 30 നും അന്തിമ ലിസ്റ്റ് സെപ്റ്റംബർ 15 നും പ്രസിദ്ധീകരിക്കും.