Sorry, you need to enable JavaScript to visit this website.

ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ വീണ്ടും

തിരുവനന്തപുരം- ഓണവും ആഘോഷവും കഴിഞ്ഞെങ്കിലും അവധിക്കു ശേഷം റേഷന്‍ കടകള്‍ തുറക്കുന്ന ഇന്ന് മുതല്‍ ഓണക്കിറ്റ് വിതരണവും പുനരാരംഭിക്കും. സംസ്ഥാനത്തെ 90.87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ 69.73 ലക്ഷം പേര്‍ക്കാണ് ഇതുവരെ കിറ്റ് ലഭിച്ചത്. 5,51,488 മഞ്ഞ കാര്‍ഡുകാര്‍ക്കും 29,11,551 പിങ്ക് കാര്‍ഡുകാര്‍ക്കും കിറ്റ് വിതരണം നടന്നു. നീല 18,36,818 , വെള്ള 16,73,224 എന്നിങ്ങനെയാണ് കിറ്റ് ലഭിച്ചവരുടെ കണക്ക്.ഓണത്തിന് മുന്‍പ് സൗജന്യ കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. കിറ്റിലെ വിഭവങ്ങളായ ഏലക്ക, മില്‍മ നെയ്യ്, ചെറുപയര്‍, മറ്റ് പായസ ഉല്‍പന്നങ്ങള്‍ എന്നിവ ആവശ്യത്തിന്ന് സ്‌റ്റോക്കില്ലാത്തതിനാല്‍ കിറ്റുവിതരണം ദിവസങ്ങളോളം മെല്ലപ്പോക്കിലായിരുന്നു. 3 ദിവസത്തെ അവധിക്കു ശേഷമാണ് നാളെ റേഷന്‍ കടകള്‍ തുറക്കുക. ഓണം കഴിഞ്ഞും കിറ്റ് വിതരണം തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.ഓണക്കിറ്റിലെ സാധനങ്ങള്‍ : പഞ്ചസാര 1 കി.ഗ്രാം, വെളിച്ചെണ്ണ 500 മി.ലി, ചെറുപയര്‍ 500 ഗ്രാം, തുവരപരിപ്പ് 250 ഗ്രാം, തേയില 100 ഗ്രാം, മുളക്/മുളക് പൊടി 100 ഗ്രാം, ഉപ്പ് 1 കി.ഗ്രാം, മഞ്ഞള്‍ 100 ഗ്രാം, സേമിയ 180 ഗ്രാം/ പാലട 180 ഗ്രാം/ ഉണക്കലരി 500 ഗ്രാം ഒരു പായ്ക്കറ്റ്,കശുവണ്ടി പരിപ്പ് 50 ഗ്രാം ഒരു പായ്ക്കറ്റ്,ഏലയ്ക്ക 20 ഗ്രാം ഒരു പായ്ക്കറ്റ്, നെയ്യ് 50 മി.ലി, ശര്‍ക്കരവരട്ടി / ഉപ്പേരി 100 ഗ്രാം, ആട്ട 1 കി.ഗ്രാം, ബാത്ത് സോപ്പ് 1 എണ്ണം
 

Latest News