കോട്ടയം- മുസ്ലിം ലീഗിന്റെ വിദ്യാർഥി വിഭാഗമായ എം.എസ്.എഫിന്റെ വിദ്യാർഥിനി സംഘമായ ഹരിതയുടെ വാർത്തയ്‌ക്കൊപ്പം അഫ്ഗാൻ വാർത്തയുടെ ഹാഷ് ടാഗ് ഉപയോഗിച്ചതിൽ ഖേദ പ്രകടനവുമായി മനോരമ ന്യൂസ് ടി.വി. ഫെയ്‌സ്ബുക്കിൽ നൽകിയ വാർത്തയിൽ അഫ്ഗാനിസ്ഥാൻ വാർത്തയുടെ ഹാഷ് ടാഗ് നൽകിയത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും ഖേദപ്രകടനം നടത്തുന്നുവെന്നും മനോരമ ന്യൂസ് അധികൃതർ വ്യക്തമാക്കി. സംഭവത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.