തിരൂര്‍- തിരൂര്‍ റെയില്‍വെ സ്റ്റേഷനു സമീപം കുളത്തില്‍ കുളിക്കുകയായിരുന്ന കുട്ടികള്‍ ചുവപ്പ് തുണി വീശി ട്രെയ്ന്‍ നിര്‍ത്തിച്ചത് കളി കാര്യമായി. തുമരക്കാവ് കുളത്തില്‍ കുളിക്കുകയായിരുന്ന കുട്ടികളാണ് കോയമ്പത്തൂര്‍-മംഗാലപുരം എക്‌സ്പ്രസ് കടന്നു പോകവെ കുളക്കടവിലിരുന്ന് ചുവപ്പ് തുണി വീശിയത്. അപായസൂചനയെന്ന് കരുതി ട്രെയ്ന്‍ നിര്‍ത്തിയതോടെ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. അഞ്ചു മിനിറ്റോളം നിര്‍ത്തിയിട്ട ട്രെയ്ന്‍ പിന്നീട് യാത്ര തുടര്‍ന്നു. റെയില്‍വെ പോലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ച് കുട്ടികളെ കസ്റ്റഡിയിലെടുത്തു.