മസ്‌കത്ത്- ഒമാനിലേക്ക് വിദേശത്തുനിന്ന് വരുന്നവരെല്ലാം രണ്ടു ഡോസ് കോവിഡ് വാക്‌സിൻ എടുക്കേണ്ടത് നിർബന്ധമാക്കി. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവരും രണ്ടു ഡോസ് വാക്‌സിൻ എടുക്കൽ നിർബന്ധമാണ്. സെപ്തംബർ ഒന്നു മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക.
ഒമാൻ അംഗീകരിച്ച വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് സെപ്റ്റംബർ ആദ്യം മുതൽ യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. വാക്‌സിനേഷന് പുറമെ പി.സി.ആർ പരിശോധന നിബന്ധനയും ഉണ്ടായിരിക്കും. പി.സി.ആർ പരിശോധനയിൽ പോസിറ്റീവ് ആകുന്ന പക്ഷം മാത്രം ഏഴ് ദിവസത്തെ ക്വാറൻറീൻ മതിയാകും. ഇവർ എട്ടാമത്തെ ദിവസം വീണ്ടും പി.സി.ആർ പരിശോധനക്ക് വിധേയമാകണം. അതേസയം, രാത്രികാല ലോക്ഡൗൺ ശനിയാഴ്ച മുതൽ അവസാനിപ്പിക്കാനും ഷോപ്പിങ് മാളുകളിലും മറ്റും പ്രവേശിക്കാൻ വാക്‌സിനേഷൻ നിർബന്ധമാക്കാനും തീരുമാനിച്ചു. എന്നാൽ, ഇന്ത്യയിൽനിന്നുള്ള യാത്രാവിലക്ക് ഇതേവരെ നീക്കിയിട്ടില്ല. ഇന്ത്യയിൽനിന്നുള്ള യാത്രാവിലക്ക് ജൂൺ മുതലാണ് പ്രാബല്യത്തിൽ വന്നത്.