കോഴിക്കോട്- എംഎസ്എഫ് നേതാക്കള്‍ക്കെതിരേ ഹരിത നല്‍കിയ പരാതിയില്‍ വനിതാ എസ്‌ഐ അനിതാ കുമാരി അന്വേഷണം നടത്തും. എംഎസ്എഫ് നേതാക്കളായ പികെ നവാസ്, വിഎ വഹാബ് എന്നിവര്‍ക്കെതിരെയാണ് വനിതാ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്തത്. കേസില്‍ പ്രതികളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.
ഹരിത നല്‍കിയ പരാതിയില്‍ വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറില്‍നിന്ന് റിപ്പോര്‍ട്ട് ശേഖരിച്ചിരുന്നു. തുടര്‍ന്നാണ് മുസ്ലീംലീഗ് ഓഫീസ് നിലനില്‍ക്കുന്ന പ്രദേശത്തെ വെള്ളയില്‍ പോലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെട്ടത്.
സംസ്ഥാന കമ്മറ്റിയോഗം ചേരുന്നതിനിടെ യോഗത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് സഭ്യമല്ലാത്തതും സ്ത്രീവിരുദ്ധവുമായ പരാമര്‍ശം നടത്തിയെന്നാണ് പരാതി.