ദുബായ് - കോവിഡ് പ്രതിസന്ധിയിലായവര്‍ക്കു പ്രഖ്യാപിച്ച കാരുണ്യസ്പര്‍ശം ധനസഹായ പദ്ധതിയില്‍ 17 കോടി രൂപ വിതരണം ചെയ്തു. പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതിനാലാണിത്.
17 കോടി വിതരണം ചെയ്യുമെന്ന് രവി പിള്ള ഫൗണ്ടേഷന്റെയും ആര്‍.പി ഗ്രൂപ്പിന്റെയും ചെയര്‍മാനായ ബി. രവി പിള്ള അറിയിച്ചു. 15000 പേര്‍ക്ക് ഈ മാസവും ബാക്കിയുള്ളവര്‍ക്ക് അടുത്ത മാസങ്ങളിലുമായിരിക്കും സഹായ വിതരണം. നോര്‍ക്ക നിര്‍ദ്ദേശിച്ച രണ്ടു പേര്‍ക്കും ആര്‍.പി ഫൗണ്ടേഷന്‍ തെരഞ്ഞെടുത്ത ആറുപേര്‍ക്കും ഇന്നലെ സഹായം നല്‍കി.
കഴിഞ്ഞ ജൂണിലാണ് കോവിഡ് ദുരിത ബാധിതര്‍ക്കായി രവിപിള്ള ഫൗണ്ടേഷന്‍ ധനസഹായ പദ്ധതി പ്രഖ്യാപിച്ചത്.