പെരിന്തൽമണ്ണ- സമസ്തയും മുസ്ലിം ലീഗും ഒന്നിച്ചുപോകണമെന്നും തർക്കങ്ങളുണ്ടാക്കരുതെന്നും
സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാർ. പട്ടിക്കാട് ജാമിഅ നൂരിയ സനദ് ദാന സമ്മേളനത്തിലാണ് അബ്ദുള്ള മുസ്ലിയാർ ഇങ്ങിനെ പറഞ്ഞത്. പ്രസംഗത്തിൽനിന്ന്:
മതസംഘടന എന്ന നിലക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലക്ക് മുസ്ലിം ലീഗും ഇവിടെ നിലനിൽക്കണം. മുസ്ലിം ലീഗ് നേതാക്കളും സമസ്ത നേതാക്കളും പാണക്കാട് യോഗം ചേരുകയുണ്ടായി. ആ യോഗത്തിലെ പ്രധാന തീരുമാനം ഇരുസംഘടനകളും പരസ്പരം ക്ഷീണം വരുത്തുന്ന കാര്യങ്ങൾ ഉണ്ടാക്കരുത് എന്നായിരുന്നു. സമസ്തക്ക് ക്ഷീണമുണ്ടാകുന്നത് ലീഗും ലീഗിന് ക്ഷീണമുണ്ടാക്കുന്നത് സമസ്തയും ചെയ്യരുത് എന്നായിരുന്നു പ്രധാന തീരുമാനം. ചെറുപ്പക്കാരായ ആളുകളെല്ലാം അക്കാര്യം മനസിലാക്കി പ്രവർത്തിക്കണമെന്നും അബ്ദുല്ല മുസ്ലിയാർ പറഞ്ഞു.