റിയാദ് - സൗദി അറേബ്യയില്‍ ബുധനാഴ്ച വൈകിട്ട് വരെ 3,27,37,242 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന 587 വാക്‌സിന്‍ സെന്ററുകള്‍ വഴി 2,10,48,281 പേര്‍ക്ക് ആദ്യ ഡോസും 1,16,88,961 പേര്‍ക്ക് രണ്ടു ഡോസ് വാക്‌സിനുമാണ് വിതരണം ചെയ്തത്.
15,54,070 വയോജനങ്ങള്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കി. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് സുരക്ഷിതവും ഫലപ്രദവുമാണ്. അന്താരാഷ്ട്ര തലത്തില്‍ ശാസ്ത്രീയ കമ്മിറ്റികള്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടു ഡോസ് വാക്‌സിന്‍ നല്‍കുന്നത്. രണ്ടു ഡോസ് വാക്‌സിന്‍ നല്‍കുന്നത് ലോകാരോഗ്യ സംഘടനയും നിരവധി രാജ്യങ്ങളും അംഗീകരിച്ചതാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഒക്‌ടോബര്‍ 22 നു മുമ്പായി ജനസംഖ്യയില്‍ 70 ശതമാനം പേര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.