പെരിന്തൽമണ്ണ- അങ്ങാടിപ്പുറം പോളിടെക്‌നിക്കിലെ എസ്.എഫ്.ഐ-യു.ഡി.എസ്.എഫ് തർക്കം തെരുവിലേക്ക്. പെരിന്തൽമണ്ണയിലെ മുസ്്‌ലിം ലീഗ് ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തകർത്തു.
ഇന്ന് രാവിലെയാണ് മുസ്്‌ലിം ലീഗിന്റെ മണ്ഡലം ഓഫീസിന് നേരെ അക്രമണമുണ്ടായത്. ഇതിൽ പ്രതിഷേധിച്ച് മുസ്്‌ലിം ലീഗ് പ്രവർത്തകർ കോഴിക്കോട് പാലക്കാട് ദേശീയ പാത ഉപരോധിച്ചു. പ്രതിഷേധ പ്രകടനവും നടത്തി. സംഘർഷാവസ്ഥ കണക്കിലെടുത്ത് ടൗണിൽ കൂടുതൽ പോലീസിനെ നിയോഗിച്ചു.