കാസർക്കോട്- ഇന്ത്യൻ നാഷണൽ ലീഗ് കാസർക്കോട് ജില്ലാ കമ്മിറ്റി യോഗത്തിനിടെ സംഘർഷം. ഐ.എൻ.എൽ പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞാണ് കയ്യാങ്കളിയുണ്ടായത്. ഐ.എൻ.എൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല മെമ്പർഷിപ്പ് ചടങ്ങിനിടെയാണ് സംഭവം. ഉദുമയിലെ ഹോട്ടലിലായിരുന്നു ചടങ്ങ്. ഐ.എൻ.എല്ലിലെ ഇരുപക്ഷത്തുനിന്നുമുള്ള പ്രവർത്തകരും ചടങ്ങിനെത്തിയിരുന്നു. മെമ്പർഷിപ്പ് വിതരണം നടത്തിയത പക്ഷപാതപരമായാണ് എന്ന് ആക്ഷേപിച്ചാണ് സംഘർഷം തുടങ്ങിയത്. ഒരു വിഭാഗത്തിന് മാത്രം മെമ്പർഷിപ്പ് നൽകാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാരോപിച്ചായിരുന്നു വാക്കേറ്റം തുടങ്ങിയത്.