തിരുവനന്തപുരം- യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി കരസ്ഥമാക്കി. അനീതിക്കെതിരെയും അസമത്വത്തിനെതിരെയും നിലയ്ക്കാത്ത പോരാട്ടം തുടരുന്ന ലോകമെമ്പാടുമുള്ള യുവത്വത്തിനായി ഈ നേട്ടം സമര്‍പ്പിക്കുന്നുവെന്ന് ചിന്ത ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 'പഠിക്കുക പോരാടുക' എന്ന മുദ്രാവാക്യം ഹൃദയത്തില്‍ പതിപ്പിച്ചുതന്ന എസ്.എഫ്.ഐയാണ് ഈ അക്കാദമിക യാത്രയിലെ നേട്ടത്തിന് പിന്നിലെ ചാലകശക്തിയെന്നും ചിന്ത അഭിപ്രായപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ന് പുതുവര്‍ഷാരംഭം.
പുതു തുടക്കവും... പുതിയ സന്തോഷവും.
ഇന്ന് ചേര്‍ന്ന കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം എനിക്ക് പി.എച്ച്.ഡി അവാര്‍ഡ് ചെയ്തു.
എന്റെ ഗവേഷണപ്രബന്ധം സമര്‍പ്പിച്ചിരിക്കുന്നത് അനീതിക്കെതിരെയും അസമത്വത്തിനെതിരെയും നിലക്കാത്ത പോരാട്ടം തുടരുന്ന ലോകമെമ്പാടുമുള്ള യുവത്വത്തിനാണ്.
'പഠിക്കുക പോരാടുക' എന്ന മുദ്രാവാക്യം ഹൃദയത്തില്‍ പതിപ്പിച്ചുതന്ന എസ്.എഫ.്‌ഐയാണ് ഈ അക്കാദമിക യാത്രയിലെ നേട്ടത്തിന് പിന്നിലെ ചാലകശക്തി. പപ്പയ്ക്കും മമ്മിയ്ക്കും ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.