തിരുവനന്തപുരം- കൊച്ചി മെട്രോ റെയിൽവേ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മൂന്നു വർഷത്തേക്കാണു നിയമനം. സി.ബി.ഐയിലും എൻ.ഐ.എയിലും പ്രവർത്തിച്ചിട്ടുള്ള ബെഹ്‌റ 2016 ലാണ് കേരള ഡി.ജി.പിയായത്.