കണ്ണൂര്‍- പോലീസ് മനപ്പൂര്‍വ്വം കുടുക്കാന്‍ ശ്രമിച്ചെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതം. ആരോപണത്തിന് പിന്നില്‍ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍. യാത്ര ചെയ്ത സ്ഥലങ്ങളിലെ വൈവിധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ കേസുമായി ബന്ധപ്പെട്ട പ്രതികരണം യൂട്യൂബ് ചാനല്‍ വഴിയാണ് പുറത്ത് വിട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സഹോദരങ്ങളുടെ പ്രതികരണം ഇതുവരെ അവര്‍ പുറത്ത് വിട്ടിരുന്നില്ല. ഇന്നലെ പോലീസ് അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാദിച്ച വാദങ്ങള്‍ക്ക് മറുപടിയുമായാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ എത്തിയത്. പോലീസ് ഇരുവര്‍ക്കും മയക്കുമരുന്ന് ബന്ധം പോലും ഉണ്ടോ എന്ന് സംശയിക്കുന്ന സാഹചര്യം ഉയര്‍ന്നിരുന്നു. അതിന് തെളിവായിട്ടാണ് യൂട്യൂബ് ചാനലിലെ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ആരോപണങ്ങള്‍ ഉയരുകയും ചെയ്തത്.ഇതിന് മറുപടിയായി ഇവര്‍ പറയുന്നത് മനപൂര്‍വം കുടുക്കാനുള്ള ശ്രമം നടക്കുന്നു എന്നാണ്,നേരത്തെ തന്നെ ഇത്തരം മാഫിയ പ്രവര്‍ത്തനങ്ങള്‍ ഉണ്ട് തങ്ങള്‍ വളരെ വിശദമായി സമൂഹത്തോട് വിളിച്ചു പറഞ്ഞിട്ടുള്ളതാണ്, അതുകൊണ്ട് തന്നെ അത്തരം മാഫിയ സംഘങ്ങളും ചില ഉദ്യോഗസ്ഥരും കൂട്ടുനിന്നുകൊണ്ടാണ് തങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്ന ആരോപണമാണവുമായാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ വിഡിയോയോയില്‍ എത്തിയത്. മയക്ക് മരുന്ന് മാഫിയയുമായി യാതൊരു ബന്ധവുമില്ല. ടൂറിസ്റ്റ് ബസുകളുമായി ബന്ധപ്പെട്ട സഹചര്യങ്ങള്‍ വീഡിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു അതുമായി ബന്ധപ്പെട്ടുള്ള ചില ആളുകളും തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഉന്നയിക്കുന്ന ആരോപണങ്ങള്‍. മാധ്യമങ്ങള്‍ക്ക് എതിരേയുമുള്ള വിമര്‍ശനങ്ങളും ഇരുവരുടെ ഭാഗത്തു നിന്നും ഉണ്ടായി. പല കാര്യങ്ങളും വസ്തുത അറിയാതെയാണ് പുറത്തു വിടുന്നതെന്നും ചൂണ്ടിക്കാട്ടി. കോടതിയിലും നിയമ സംവിധാനത്തിലും പൂര്‍ണ വിശ്വാസമുണ്ട് എന്നും വിഡിയോയില്‍ വ്യക്തമാക്കി. പോലീസ് നല്‍കിയ ഹര്‍ജിയില്‍ കോടതി ഇവരോട് വിശദികരണം ആവശ്യപെട്ടിട്ടുണ്ട്, ഇന്ന് കേസ് പരിഗണിക്കും.കോടതിയുടെ അന്തിമ തീരുമാനം ആയിരിക്കും കേസിലെ പ്രധാന ഘടകം.