- സമഗ്ര സംഭാവന പുരസ്‌കാരം കെ.കെ. കൊച്ച്, മാമ്പുഴ കുമാരൻ, കെ.ആർ. മല്ലിക, സിദ്ധാർഥൻ പരുത്തിക്കാട്, ചവറ കെ.എസ്. പിള്ള, എം.എ. റഹ്മാൻ
തൃശൂർ- കേരള സാഹിത്യ അക്കാദമിയുടെ 2020 ലെ വിശിഷ്ടാംഗത്വം സേതുവിനും പെരുമ്പടവം ശ്രീധരനും. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വർണ പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. കെ.കെ. കൊച്ച്, മാമ്പുഴ കുമാരൻ, കെ.ആർ.മല്ലിക, സിദ്ധാർഥൻ പരുത്തിക്കാട്, ചവറ കെ.എസ്.പിള്ള, എം.എ.റഹ്മാൻ എന്നിവർ സാഹിത്യ അക്കാദിയുടെ സമഗ്ര സംഭാവന പുരസ്‌കാരങ്ങൾക്കർഹരായി. മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് സമഗ്ര സംഭാവന പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ നൽകിയ അറുപതു വയസ്സു പിന്നിട്ട എഴുത്തുകാരെയാണ് സമഗ്ര സംഭാവന പുരസ്‌കാരത്തിന് പരിഗണിച്ചത്. സാഹിത്യ അക്കാദമി അവാർഡുകളും പ്രഖ്യാപിച്ചു.
കവിത- ഒ.പി.സുരേഷ് (താജ്മഹൽ), നോവൽ- പി.എഫ്.മാത്യൂസ് (അടിയാളപ്രേതം), ചെറുകഥ- ഉണ്ണി.ആർ (വാങ്ക്), നാടകം- ശ്രീജിത്ത് പൊയിൽക്കാവ് (ദ്വയം), സാഹിത്യ വിമർശനം- ഡോ.പി.സോമൻ (വൈലോപ്പിള്ളിക്കവിത ഒരു ഇടതുപക്ഷ വായന), വൈജ്ഞാനിക സാഹിത്യം- ഡോ.ടി.കെ.ആനന്ദി (മാർക്‌സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം), ജീവചരിത്രം/ആത്മകഥ- കെ.രഘുനാഥൻ (മുക്തകണ്ഠം വി.കെ.എൻ), യാത്രാ വിവരണം- വിധു വിൻസന്റ് (ദൈവം ഒളിവിൽ പോയ നാളുകൾ), വിവർത്തനം- അനിത തമ്പി (റാമല്ല ഞാൻ കണ്ടു), സംഗീത ശ്രീനിവാസൻ (ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ), ബാലസാഹിത്യം- പ്രിയ എ.എസ് (പെരുമഴയത്തെ കുഞ്ഞിതളുകൾ), ഹാസ സാഹിത്യം- ഇന്നസെന്റ് (ഇരിങ്ങാലക്കുടയ്ക്കു ചുറ്റും). ഇരുപത്തി അയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് അക്കാദമി അവാർഡ്. വിവിധ എൻഡോവ്‌മെന്റ് അവാർഡുകൾക്ക് പ്രൊഫ. പി.നാരായണമേനോൻ, പ്രൊഫ. ജെ.പ്രഭാഷ്, ടി.ടി.ശ്രീകുമാർ, ഡോ. വി.ശിശുപാല പണിക്കർ, ചിത്തിര കുസുമൻ, കെ.എൻ.പ്രശാന്ത്, കേശവൻ വെളുത്താട്ട്, വി.വിജയകുമാർ, എം.വി.നാരായണൻ, ഗീതു എസ്.എസ് എന്നിവരും അർഹരായി.