റിയാദ് - താലിബാന്റെ നിയന്ത്രണത്തിൽ പതിച്ച അഫ്ഗാനിസ്ഥാനിൽ നിന്ന് സൗദി നയതന്ത്ര ഉദ്യോഗസ്ഥരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി സൗദി വിദേശ മന്ത്രാലയം പറഞ്ഞു. കാബൂൾ സൗദി എംബസിയിലെ മുഴുവൻ നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കുകയും ഇവരെല്ലാവരും സുരക്ഷിതമായി സൗദിയിൽ എത്തുകയും ചെയ്തു. നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്താണ് അഫ്ഗാനിസ്ഥാനിൽ നിന്ന് സൗദി നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചതെന്നും വിദേശ മന്ത്രാലയം പറഞ്ഞു.