അബുദാബി- ഗ്രീന്‍ രാജ്യങ്ങളില്‍നിന്ന് അബുദാബിയിലേക്കു യാത്ര ചെയ്യുന്നവര്‍ക്കുള്ള കോവിഡ് നിബന്ധനകള്‍ പരിഷ്‌കരിച്ചു. 31 രാജ്യങ്ങളാണ് ഗ്രീന്‍ പട്ടികയിലുള്ളത്. ഇതില്‍ ഇന്ത്യയില്ല.
ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നു വാക്‌സീന്‍ സ്വീകരിച്ചു വരുന്നവര്‍ അബുദാബിയിലെത്തിയാലുടന്‍ പി.സി.ആര്‍ പരിശോധനക്കു വിധേയമാകണം. ക്വാറന്റൈന്‍ വേണ്ട. ആറാം ദിവസം വീണ്ടും പി.സി.ആര്‍ പരിശോധന നടത്തണം. ഗ്രീന്‍ പട്ടികയിലില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എത്തിയാലുടന്‍ പിസിആര്‍ പരിശോധനക്കു വിധേയമാകുകയും 7 ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം. ആറാം ദിവസം വീണ്ടും പി.സി.ആര്‍ പരിശോധന നടത്തണം. വാക്‌സിന്‍ എടുക്കാതെ ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ എത്തിയാലുടന്‍ പിസിആര്‍ പരിശോധനക്കു വിധേയമാകണം. ഇവര്‍ക്കു ക്വാറന്റൈന്‍ ഉണ്ടാകില്ലെങ്കിലും ആറും ഒന്‍പതും ദിവസങ്ങളില്‍ പി.സി.ആര്‍ പരിശോധന നടത്തണം.