കൊച്ചി- റൂബെല്ല വാക്‌സിനെ അനൂകൂലിച്ചത് ഇരട്ടത്താപ്പോടെയായിരുന്നുവെന്നും ആ സമയത്ത് അനുഭവിച്ചത് വലിയ മാനസിക സംഘർഷമായിരുന്നുവെന്നും സി.പി.എം എം.എൽ.എ എ.എം ആരിഫ്. സർക്കാറിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് വാക്‌സിനേഷന് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്നും എം.എൽ.എ വിശദീകരിച്ചു. ഹോമിയോ ഡോക്ടർമാരുടെ ശാസ്ത്ര സെമിനാറിലായിരുന്നു എം.എൽ.എ ഇങ്ങിനെ പറഞ്ഞത്.
തന്റെ മക്കൾക്കൊന്നും വാക്‌സിനേഷൻ നൽകിയിട്ടില്ലെന്നും വാക്‌സിനെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്ന വിമർശനത്തെ ഭയക്കേണ്ടതില്ലെന്നും ആരിഫ് വ്യക്തമാക്കി.
വാക്‌സിനേഷനെതിരെ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സംസ്ഥാന സർക്കാർ നിയമനടപടി സ്വീകരിക്കുമെന്ന് വരെ ഉറപ്പു നൽകിയിരുന്നു. ഇതിനിടെയാണ് വിവാദ പ്രസ്താവനയുമായി എം.എൽ.എ രംഗത്തെത്തിയത്.