ദുബായ്- അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെത്തിയ എമിറേറ്റ്‌സ് വിമാനം ഇറങ്ങാതെ തിരിച്ച് ദുബായിലേക്ക് പോയി. എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. ലാന്‍ഡിംഗിന് തയാറായി കാബൂള്‍ ഹാമിദ് കര്‍സായി വിമാനത്താവളത്തിന് മുകളിലെത്തിയ വിമാനത്തിലെ പൈലററ് അടച്ചിട്ട റണ്‍വേയാണ് കണ്ടത്. വിമാനത്താവളം താലിബാന്‍ വളഞ്ഞിരുന്നു. മുന്‍കൂട്ടി കാണാനാകാത്ത അസാധാരണ സാഹചര്യം സംജാതമായിരിക്കുന്നതിനാല്‍ തിരിച്ചുപറക്കുകയാണെന്ന് യാത്രക്കാരെ അറിയിച്ച പൈലറ്റ് വിമാനം ദുബായിലേക്ക് തിരിച്ചുവിടുകയായിരുന്നു. അഫ്ഗാന്‍ പിടിച്ചടക്കിയ താലിബാന്റെ കൈകളിലേക്ക് ഭരണം നീങ്ങുകയാണ്. പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു.