കൊണ്ടോട്ടി - ഷാര്‍ജയില്‍നിന്ന് കരിപ്പൂരിലെത്തിയ നാലു യാത്രക്കാര്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ 5.78 കിലോ സ്വര്‍ണം ഡി.ആര്‍.ഐ നിര്‍ദേശത്തില്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറം സ്വദേശിയില്‍നിന്ന് 3.36 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. ഇതേ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്ന് 501 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 1069 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ഇതേ വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറം സ്വദേശിയില്‍നിന്ന് 854 ഗ്രാം സ്വര്‍ണവും കണ്ടെത്തി. സ്വര്‍ണക്കടത്ത് ഡി.ആര്‍.ഐ സംഘത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരിപ്പൂര്‍ കസ്റ്റംസ് പിടികൂടിയത്. ഗുളിക രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് നാലു പേരുമെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 2.4 കോടി ലഭിക്കും.