കൊച്ചി-പെരിയാറില്‍ വീണ്ടും വ്യവസായശാലകളില്‍നിന്നുള്ള രാസമാലിന്യം വന്‍തോതില്‍ ഒഴുകിയെത്താന്‍ തുടങ്ങി. കാര്‍ഷികാവശ്യത്തിന് സ്ഥാപിച്ചിട്ടുള്ള ടണലിലേക്ക് വ്യവസായ ശാലകളില്‍നിന്ന് രാസമാലിന്യം ഒഴുക്കിയിരുന്ന കുഴലുകള്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം അടച്ചിരുന്നു. തുടര്‍ന്ന് കമ്പനികള്‍ പെരിയാറിലേക്ക് നേരിട്ട് മാലിന്യം ഒഴുക്കുകയായിരുന്നുവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. രണ്ടു ദിവസമായി എണ്ണപ്പാട കലര്‍ന്ന വെള്ളമാണ് പെരിയാറിലൂടെ ഒഴുകുന്നത്. ജില്ലയിലെ ശുദ്ധജലസ്രോതസായ പെരിയാറില്‍ രാസമാലിന്യമൊഴുക്കുന്നത് പൊതുജനാരോഗ്യത്തിന് വന്‍ഭീഷണിയാണെന്ന് അവര്‍ പറയുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരെത്തി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഏത് കമ്പനിയാണ് രാസമാലിന്യം ഒഴുക്കിയതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.