Sorry, you need to enable JavaScript to visit this website.

ട്രെയിലറിനുള്ളില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

മലപ്പുറം- ട്രെയിലറിനുള്ളില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വട്ടംകുളം പോട്ടൂര്‍ കളത്തിലവളപ്പില്‍ ഷുഹൈബ് (26) ആണ് മരിച്ചത്. എടപ്പാളില്‍നിന്ന് കുമരനെല്ലൂരിലേക്ക് പോകവേ വട്ടംകുളം വില്ലേജ് ഓഫീസിനടുത്തുള്ള പള്ളിക്കുമുമ്പിലാണ് അപകടം.

മുന്നില്‍പ്പോകുകയായിരുന്ന ട്രെയിലറിനെ മറികടക്കുന്നതിനിടയില്‍ എതിരേ വാഹനം വന്നതോടെ ലോറിക്കടിയിലേക്കു വീഴുകയായിരുന്നുവെന്നാണ് സൂചന. വീഴ്ചയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ് തെറിച്ചുപോയി. തലക്ക് പരിക്കേറ്റതാണ് മരണകാരണം. പരിസരത്തെ റേഷന്‍കടയിലുണ്ടായിരുന്ന റാഫ് താലൂക്കംഗം കൂടിയായ ദാസ് കുറ്റിപ്പാലയുടെ നേതൃത്വത്തില്‍ ഷുഹൈബിനെ എടപ്പാള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുമരനെല്ലൂരിലെ വി. കെയര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായിരുന്നു ഷുഹൈബ്. പിതാവ്: കുഞ്ഞുമുഹമ്മദ്, മാതാവ്: സുഹ്‌റ, സഹോദരങ്ങള്‍: സുഹൈല, സുഹൈദ.

 

 

Latest News