ജിദ്ദ- തനിമ കലാസാംസ്‌കാരിക വേദി ഫൈസലിയ ഏരിയ റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു. യാത്രയിലുടനീളം വിനോദ, മത്സര പരിപാടികള്‍ സംഘടിപ്പിച്ചു.യാത്ര,സഞ്ചാരം, പ്രയാണം ഗ്രൂപ്പുകള്‍ യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
അബ്ദുല്‍ മജീദ് കെ., അശ്‌റഫ് എം.പി, എം. അഷ്‌റഫ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുനീർ , മുഹ്സിന അബ്ദുല്‍ ഗഫൂർ, ജമാല്‍ അബ്ദുല്‍ ഖാദർ എന്നിവർ സമ്മാനങ്ങള്‍ ഏറ്റവാങ്ങി.
ഫൈസലിയ സ്‌റ്റേഡിയത്തിനു സമീപം വെച്ച് തനിമ ഏരിയാ ഓര്‍ഗനൈസര്‍ അബ്ദുല്‍ മജീദ് ഫ്‌ളാഗ് ഓഫ് ചെയ്തു.
മത്സര പരിപാടികള്‍ യാത്രാ ക്യാപ്റ്റന്‍ അബ്ദുസുബ് ഹാന്‍ നിയന്ത്രിച്ചു. ഫവാസ്, ജാസിര്‍, മംതാസ്, അഫ്ര ഫാത്തിമ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

അസ്‌കര്‍ മധുരക്കറിയന്‍, സുഹൈര്‍, നൗഷാദ് ടി.കെ. മുനീര്‍ വിളയാങ്കോട്, അജ്മല്‍ അബ്ദുല്‍ ഗഫൂര്‍, ഇസ് മായില്‍ കെ. എന്നിവര്‍ നേതൃത്വം നല്‍കി.