കാസര്‍കോട്- ഉപ്പളയില്‍ നിന്ന് 17കാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇന്ന് കര്‍ണാടകയിലേക്ക് തിരിക്കും. കര്‍ണാടക ഷിമോഗ സ്വദേശിനിയും ഉപ്പള ഹിദായത്ത് ബസാറില്‍ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ സാനിയയെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതായത്. മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. പൊലീസ് ഇന്നലെ ക്വാര്‍ട്ടേഴ്സിന് സമീപത്തെ താമസക്കാരുടേയും മൊഴിയെടുത്തു.