തിരുവനന്തപുരം- മുൻ മന്ത്രി ഡോ. കെ.ടി ജലീലിന് ഫോണിൽ വധഭീഷണി. വാഹനാപകടത്തിൽ കൊല്ലുമെന്നാണ് ഫോണിൽ വിളിച്ചയാൾ ഭീഷണിപ്പെടുത്തിയത്. ഈ ദിവസം ഓർമ്മയിൽ വെച്ചോ എന്നും ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നതെന്നും മുന്നറിയിപ്പ് നൽകിയാണ് ഫോൺ സംഭാഷണം തുടങ്ങുന്നത്. സി.പി.എമ്മിൻെ കൂടെ ചേർന്ന് ഓരോന്ന് പറയുന്നത് ഓർത്തുവെച്ചോ എന്നും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവനാണ് ബ്രേക്ക് പോയാൽ മതി, തറവാട് മാന്തുമെന്നും വിളിച്ചയാൾ പറയുന്നുണ്ട്. ഹംസയാണ് പറയുന്നത് എന്നും സംഭാഷണത്തിൽ കേൾക്കാം.