റിയാദ്- ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവരുടെ ഉപയോഗിക്കാത്ത വിസിറ്റ് വിസയുടെ കാലാവധി സെപ്തംബർ 30 വരെ നീട്ടി. ഈ വിസ ഒരുവിധത്തിലുള്ള ഫീസും ഈടാക്കാതെയാകും പുതുക്കുന്നത്. വിസ ഓട്ടോമാറ്റിക്കായി പുതുക്കും. സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്ത രാജ്യങ്ങളിൽനിന്നുള്ളവരുടെ വിസയാണ് ഓട്ടോമാറ്റിക്കായി പുതുക്കുന്നത്. ഈ ലിങ്ക് വഴിയാണ് വിസ പുതുക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.