ദോഹ- ഖത്തറിൽ മലയാളി ബാലൻ വാഹനപകടത്തിൽ മരിച്ചു. ഖത്തറിലെ സാമൂഹ്യപ്രവർത്തകനായ കുന്നുമ്മൽ അബ്ദുൽ സലാമിന്റെ മകൻ മിസ്ഹബ് അബ്ദുൽ സലാം (11) ആണ് മരണപ്പെട്ടത്. ദുഖാൻ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയിൽ വെച്ച് നടന്ന റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മിസ്ഹബിനെ ഉടനെ ഹമദ് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആബിദയാണ് മാതാവ്, സന, മുഹമ്മദ്, ഫാത്തിമ, ദിൽന, എന്നിവർ സഹോദരങ്ങളാണ്. ഇന്ന്(വെള്ളി) അസർ നമസ്‌കാരാനന്തരം അബൂഹമൂർ ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.