Sorry, you need to enable JavaScript to visit this website.

എംസ്എഫ് സംസ്ഥാന പ്രസിഡന്റിന് എതിരെ പരാതിയുമായി വനിതാ നേതാക്കള്‍

മലപ്പുറം- വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിന്റെ നേതാവിനെതിരെ വനിതാ നേതാക്കളുടെ പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിന് എതിരെയാണ് വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കള്‍ പരാതി നല്‍കിയത്. അശ്ലീല ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാ കമ്മീഷന് നല്‍കിയ പരാതി പുറത്ത് വന്നു.
സംഘടനാ യോഗത്തിനിടെയാണ് സംസ്ഥാന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് അശ്ലീല ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. ഹരിതയുടെ പത്ത് നേതാക്കളാണ് പരാതി നല്‍കിയത്. എംഎസ്ഫ് മലപ്പുറം ജില്ലാ ജന. സെക്രട്ടറിക്കെതിരെയും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മലപ്പുറം ജില്ലാ ജന. സെക്രട്ടറി വി അബ്ദുള്‍ വഹാബ്‌ഫോണിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തി എന്നുമാണ് ആക്ഷേപം.
പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി എന്നും നേതാക്കള്‍ ആരോപിക്കുന്നു. സംഘടനയുടെ അകത്തും പുറത്തും വഴിപ്പെട്ട് ജീവിക്കണം എന്നായിരുന്നു ഭീഷണി. സ്വഭാവ ദൂഷ്യം ഉള്ളവരാണ് എന്ന് നിരന്തരം പ്രചരിപ്പിക്കുകയാണെന്നും ആരോപിക്കുന്നു. വിഷയം ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും വനിതാ നേതാക്കള്‍ പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുകയും അപമാനിക്കുകയും ചെയ്തവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരിത (വനിതാ വിഭാഗം) സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
 

Latest News