ചന്ദ്രബാബു നായിഡു ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്തെ ഏതാനും ജില്ലകളുടെ നിയന്ത്രണം മാവോവാദികൾക്കാണെന്ന് തമാശയായി പറയുന്നത് കേട്ടിട്ടുണ്ട്. കരീംനഗറിലും മറ്റുമെന്ന പോലെ അയൽ സംസ്ഥാനങ്ങളായ ഒഡിഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും ഈ നൂറ്റാണ്ട് തുടങ്ങിയപ്പോഴും കുഴിബോംബ് സ്‌ഫോടനത്തിൽ സുരക്ഷാ സൈനികർ കൊല്ലപ്പെട്ടുവെന്ന വാർത്ത കേൾക്കാറുണ്ട്. സായുധ വിപ്ലവത്തിന്റെ കാര്യത്തിൽ തീരുമാനമായെന്ന് വിചാരിക്കാം. അതു പോലെയാണ് ഹമീദ് കർസായി എന്ന അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റിന്റെ സ്ഥിതിയും. അദ്ദേഹത്തെ കാബൂൾ മേയറെന്ന് വിശേഷിപ്പിക്കാനായിരുന്നു പലർക്കും ഇഷ്ടം. മൂപ്പര് കാബൂളിലിരുന്ന് ഭരിക്കും. താലിബാനികൾ നാടിന്റെ പല ഭാഗങ്ങളിലും ഭരണചക്രം ചലിപ്പിക്കുമെന്നതായിരുന്നു അവസ്ഥ. അഫ്ഗാനിസ്ഥാന്റെ ചരിത്രവും താലിബാന്റെ പിറവിയും പറഞ്ഞ് സമയം പാഴാക്കാനില്ല. 2001 സെപ്റ്റംബർ പതിനൊന്നിന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിലെ ഭീകരാക്രമണത്തിന് ശേഷം അതിന് തിരിച്ചടിയായാണ് അമേരിക്കയുടെ നേതൃത്വത്തിൽ നാറ്റോ സഖ്യവും അഫ്ഗാനിസ്ഥാനെന്ന സുന്ദര ഭൂപ്രദേശത്തെ തകർക്കാനെത്തുന്നത്. ഒരു കാലത്ത് ബോളിവുഡ് സിനിമകളുടെ പ്രിയ ലൊക്കേഷനായിരുന്നു ഈ രാജ്യത്തെ ആകർഷകമായ സ്ഥലങ്ങൾ. ഭൂമുഖത്ത് നിന്ന് ഭീകരതയെ തുടച്ചു മാറ്റാനെന്ന പേരിൽ യു.എസും കൂട്ടാളികളുമെത്തിയ കാലത്ത് ആഗോള മലയാളിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയി കുറിച്ചു. 'അമേരിക്കയുടെ ലക്ഷ്യം ഇതൊന്നുമല്ല. അഫ്ഗാനിസ്ഥാൻ പ്രകൃതി വാതകങ്ങളുടെ അക്ഷയ ഖനിയാണ്. ഇവിടത്തെ പ്രകൃതി വിഭവം കൊള്ളയടിക്കാനാണ് പടിഞ്ഞാറ് നിന്ന് രക്ഷകരുടെ വേഷം ചമഞ്ഞ് അവരെത്തുന്നത്. മാത്രമല്ല, ചൈനയ്ക്കും റഷ്യയ്ക്കുമടുത്ത് അമേരിക്കയുടെ സ്ഥിരം താവളമൊരുക്കകുയെന്നത് കൂടി അവരുടെ ഉദ്ദേശ്യമാണ്.' ശാന്ത സമുദ്രത്തിലൂടെ പൈപ്പിട്ട് വാതകം മുഴുവൻ കടത്തിയോയെന്നറിയില്ല. തിരക്ക് പിടിച്ച് അഫ്ഗാനിസ്ഥാനിൽ നിന്ന് അവേശഷിക്കുന്ന അമേരിക്കൻ പട്ടാളവും ഓടി മറയുകയാണ്.
1996 മുതൽ 2001 വരെ അഫ്ഗാൻ ഭരിച്ച താലിബാൻ അമേരിക്കൻ അധിനിവേശം തുടങ്ങിയപ്പോഴാണ് പുറത്തായത്. ഇപ്പോൾ 20 വർഷത്തിന് ശേഷം അമേരിക്ക രാജ്യം വിടുമ്പോൾ താലിബാൻ വീണ്ടും ഭരണം പിടിക്കാൻ ശ്രമിക്കുകയാണ്. അമേരിക്കൻ സൈന്യത്തിന് ഇത്ര കാലമായിട്ടും താലിബാനെ പരാജയപ്പെടുത്താൻ സാധിച്ചില്ല എന്നതിന്റെ തെളിവാണിത്.
രാജ്യത്തിന്റെ പാതിയും താലിബാന്റെ നിയന്ത്രണത്തിലാണെന്നാണ് ബിബിസി അനുമാനിക്കുന്നത്. അമേരിക്കൻ സൈന്യം പിന്മാറി ആറ് മാസത്തിനകം അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ കൈകളിലെത്തുമെന്നാണ് യു.എസ് ഇന്റലിജൻസ് കരുതുന്നത്. അഫ്ഗാനിസ്ഥാന്റെ സുരക്ഷ നോക്കാൻ അഫ്ഗാൻ സൈനികർ തന്നെ മുന്നിട്ടിറങ്ങണമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ പറഞ്ഞത്. പച്ച മലയാളത്തിൽ പറഞ്ഞാൽ നിങ്ങളെ കാര്യം നിങ്ങൾ തന്നെ നോക്കിയാൽ മതിയെന്ന്. ബൈഡൻ പ്രസിഡന്റ് സ്ഥാനമേറ്റെടുക്കുമ്പോൾ തന്നെ ഇങ്ങനെ ചില സൂചനകൾ നൽകിയിരുന്നു. മറ്റു രാജ്യങ്ങളിലെ യു.എസ് സൈനിക സാന്നിധ്യം ഇല്ലാതാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതൊരു വലിയ തിരിച്ചറിവാണ്. ഇനിയുമിങ്ങനെ ലോക പോലീസ് കളിച്ചു നടന്നിട്ടൊന്നും കാര്യമില്ല. ഇത്തരം ചെലവുകൾ കുറച്ച് അമേരിക്കയുടെ ജി.ഡി.പി ഉയർത്തുക തന്നെ ലക്ഷ്യം. ചൈനയിലെ ഉൽപന്നങ്ങൾക്കായി ലോസ് ആഞ്ചലസ് അങ്ങാടി കാത്തിരിക്കുന്ന നിലവിലെ സാഹചര്യം തുടരുന്നതിൽ കാര്യമില്ലെന്ന് യു.എസ് മനസ്സിലാക്കി തുടങ്ങിയിരിക്കുന്നുവെന്നർഥം.
അഫ്ഗാനിസ്ഥാനിലെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് താലിബാന്റെ അവകാശ വാദം. ആറോ ഏഴോ പ്രവിശ്യകൾ പിടിച്ചുവെന്നാണ് പറയുന്നത്. തലസ്ഥാനമായ കാബൂളിൽ വരെ ആക്രമണം നടത്താൻ ശേഷിയുണ്ട് താലിബാന്. ഇത് അഫ്ഗാൻ ഭരണകൂടത്തെ ഏറെ ആശങ്കയിലാഴ്ത്തുന്നു.
മെയ് ഒന്നിനാണ് അമേരിക്ക അഫ്ഗാനിൽ നിന്നുള്ള സമ്പൂർണ പിൻമാറ്റം പ്രഖ്യാപിച്ചത്. സെപ്റ്റംബർ 11 ന് മുമ്പ് മുഴുവൻ അമേരിക്കൻ സൈനികരും അഫ്ഗാൻ വിടുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഓഗസ്റ്റ് 31 ന് തന്നെ സൈനികർ രാജ്യം വിടുമെന്നാണ് ഏറ്റവും ഒടുവിൽ വ്യക്തമാക്കിയത്. അഫ്ഗാനിൽ സഹായത്തിനുണ്ടായിരുന്ന ദ്വിഭാഷികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത് പിൻമാറ്റത്തിന്റെ ഭാഗമായാണ്.
34 പ്രവിശ്യകളാണ് അഫ്ഗാനിസ്ഥാനിലുള്ളത്. ഈ പ്രവിശ്യകളിൽ എല്ലാം ഭരണം നടത്തുന്നത് പ്രസിഡന്റ് നിയമിക്കുന്ന ഗവർണർമാരായിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ആറ് പ്രവിശ്യകളാണ് ചെറിയ കാലയളവിൽ താലിബാൻ കീഴടക്കിയിരിക്കുന്നത്. കൃത്യമായ പദ്ധതികളോടെ താലിബാൻ നടത്തുന്ന നീക്കങ്ങളെ ചെറുക്കാൻ അഫ്ഗാനിസ്ഥാൻ സൈന്യത്തിന് കഴിയുന്നില്ല. സമാംഗൻ പ്രവിശ്യയുടെ തലസ്ഥാനമായ അയ്ബക്ക് ആണ് ഏറ്റവും ഒടുവിൽ താലിബാൻ കീഴടക്കിയത്. അഫ്ഗാൻ സൈന്യത്തെ സംബന്ധിച്ച് ഏറെ നിരാശപ്പെടുത്തുന്ന വാർത്തയാണിത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന സൈന്യം കടുത്ത പ്രതിരോധത്തിലായിക്കൊണ്ടിരിക്കുകയാണ്. എത്ര നാൾ, പരിമിത വിഭവങ്ങളോടെ താലിബാനോട് എതിരിടാൻ ആകുമെന്നത് സംബന്ധിച്ച് അഫ്ഗാനിസ്ഥാനിലെ അഷ്‌റഫ് ഗനി സർക്കാരിനും വലിയ ആശങ്കയുണ്ട്.
അഫ്ഗാനിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ അടുത്തിട വൈറലായിരുന്നു. രാജ്യത്തെ വിവിഐപികൾ ബലിപെരുന്നാൾ നമസ്‌കാരം നിർവഹിക്കുന്നതിന് അടുത്ത് റോക്കറ്റ് പതിക്കുന്നതും ഇത് കാര്യമാക്കാതെ അഫ്ഗാൻ പ്രസിഡന്റ് പ്രാർഥന തുടരുന്നതുമാണ് വീഡിയോ. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ഗ്രൗണ്ടിലായിരുന്നു വിവിഐപികൾക്ക് നമസ്‌കാരത്തിന് സൗകര്യം ഒരുക്കിയത്. പ്രാർഥന നടക്കുന്നിതിനിടെ വൻ ശബ്ദത്തിൽ റോക്കറ്റ് പതിച്ചു. തൊട്ടുപിന്നാലെ രണ്ടു റോക്കറ്റുകൾ കൂടി. പ്രാർഥന നടക്കുന്നതിന് ഏകദേശം അടുത്താണ് റോക്കറ്റ് പതിച്ചതെന്ന് ശബ്ദം കേട്ടാൽ വ്യക്തമാകുന്നു.
പ്രാർഥനക്ക് ആദ്യ വരിയിൽ തന്നെയുണ്ടായിരുന്ന പ്രസിഡന്റ് അഷ്‌റഫ് ഗനി നമസ്‌കാരം പൂർത്തിയാക്കിയ ശേഷമാണ് കാര്യങ്ങൾ തിരക്കിയത്. പ്രാർഥന നടക്കുന്നതും റോക്കറ്റ് പതിക്കുന്ന ശബ്ദം കേൾക്കുന്നതും വീഡിയോയിലുണ്ട്. സൈനിക ഓഫീസർമാർ, മന്ത്രിമാർ, പാർലമെന്റ്ംഗങ്ങൾ തുടങ്ങിയ പ്രമുഖരാണ് ഇവിടെ നമസ്‌കരിച്ചിരുന്നത്.
പാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളെല്ലാം താലിബാൻ പിടിച്ചടക്കിയിരിക്കുകയാണ്. അഫ്ഗാനിലെ ഗ്രാമങ്ങളാണ് അവർ ആദ്യം ലക്ഷ്യമിട്ടിരുന്നത്. മിക്ക ഗ്രാമങ്ങളിലും താലിബാന് വലിയ സ്വാധീനമുണ്ട്. ബാക്കി പ്രദേശങ്ങൾ കൂടി അവർ നിയന്ത്രണത്തിലാക്കാൻ തുടങ്ങിയത് മെയ് മാസത്തിലാണ്. മേഖലയിലെ പ്രധാന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും പാക്കിസ്ഥാനും. ഇതിൽ ചൈനയും പാക്കിസ്ഥാനും താലിബാനെ സഹായിക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ. ഈ വേളയിൽ ഇന്ത്യയുടെ നിലപാട് എന്തെന്നത് വളരെ നിർണായകമാണ്. ഇതുവരെ അഫ്ഗാന്റെ ആഭ്യന്തര വിഷയത്തിൽ ഇടപെടാതിരിക്കുന്ന ഇന്ത്യ ഇനി നിലപാട് മാറ്റുമോ എന്ന ചോദ്യം ബാക്കിയാണ്.
അയൽരാജ്യങ്ങളുടെ വിഷയങ്ങളിൽ ഇടപെടില്ല എന്നാണ് താലിബാൻ പ്രഖ്യാപിച്ചിട്ടുള്ളത്. റഷ്യയിലെത്തി താലിബാൻ പ്രതിനിധികൾ ചർച്ച നടത്തവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അയൽരാജ്യമായ ഇന്ത്യയിൽ നിന്നായിരിക്കും അഫ്ഗാനിസ്ഥാൻ സഹായം പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വ്യോമസേനയോട് അവർ സഹായം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്തായാലും അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരത്തിലെത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് തീരെ അഭികാമ്യമല്ല. സംഘർഷം മുറ്റിനിൽക്കുന്ന മസാർ ഇ ഷെരിഫിൽ നിന്ന് ഇന്ത്യക്കാരെ പ്രത്യേക വിമാനമയച്ച് തിരിച്ചു കൊണ്ടുവരുന്ന നടപടി ആശ്വാസം പകരുന്നതാണ്.
അഫ്ഗാനിൽ താലിബാന് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളിലൊന്നാണ് കാണ്ഡഹാർ. ഇവിടെ താലിബാൻ പിടി മുറുക്കുന്ന ഘട്ടത്തിൽ തന്നെ കോൺസുലേറ്റ് അടക്കുകയും ജീവനക്കാരെ ഇന്ത്യ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. കോൺസുലേറ്റിന്റെ സുരക്ഷക്ക് നിയോഗിച്ച ഐടിബിപി സൈനികരെയും ദൽഹിയിലെത്തിച്ചു. അമേരിക്ക ഒഴിഞ്ഞു പോയാലും കാബൂളിൽ പരിമിതമായ തോതിൽ യു.എസ് സൈനികരുണ്ടാവുമെന്നാണ് അറിയിപ്പ്. മറ്റൊന്നിനുമല്ല, അമേരിക്കയുടെ നയതന്ത്ര കാര്യാലയത്തിന് കാവലിരിക്കാൻ. അമേരിക്ക അടുത്തിടെ പ്രത്യേക വിസ പദ്ധതിയിലുൾപ്പെടുത്തി അഫ്ഗാനിസ്ഥാനിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് യു.എസിലെത്തിച്ചിരുന്നു. അധിനിവേശ കാലത്ത് അമേരിക്കൻ പട്ടാളത്തെ സഹായിച്ചവരെയാണിങ്ങനെ കൊണ്ടുവന്നത്. ഇതേ പദ്ധതിയിലുൾപ്പെടുത്തി അഫ്ഗാനിസ്ഥാനിൽ ദുരിതം പേറുന്ന മനുഷ്യരെ യു.എസിന് സംരക്ഷിച്ച് കൊണ്ടു പോകാവുന്നതേയുള്ളൂ. യുദ്ധം കൊടുമ്പിരികൊള്ളുന്ന സിറിയയിൽ നിന്ന് അഭയാർഥികൾ യൂറോപ്പിലും കാനഡയിലുമെത്തിയത് പോലെ. അവരുടെ കുറ്റം കൊണ്ടല്ലാതെ വന്നണയാൻ പോകുന്ന കൊടിയ ദുരിതത്തിന്റെ നാളുകളാണ് അഫ്ഗാൻ ജനതയെ കാത്തിരിക്കുന്നത്.
ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ പങ്കില്ലെന്ന് താലിബാൻ; മാധ്യമപ്രവർത്തകർ എത്തിയാൽ അറിയിക്കണം #അളഴവമിശേെമി അക്രമത്തിലൂടെ അധികാരം പിടിക്കാനുള്ള താലിബാൻ നീക്കം ലോകം അംഗീകരിക്കില്ല;ഇന്ത്യ #അളഴവമിശേെമി താലിബാൻ മുന്നേറുന്നു; അഫ്ഗാൻ സേനാ മേധാവിയുടെ ഇന്ത്യൻ സന്ദർശനം നീട്ടി
പാകിസ്താൻ, താജിക്കിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളെല്ലാം താലിബാൻ പിടിച്ചടക്കിയിരിക്കുകയാണ്. അഫ്ഗാനിലെ ഗ്രാമങ്ങളാണ് അവർ ആദ്യം ലക്ഷ്യമിട്ടിരുന്നത്. മിക്ക ഗ്രാമങ്ങളിലും താലിബാന് വലിയ സ്വാധീനമുണ്ട്. ബാക്കി പ്രദേശങ്ങൾ കൂടി അവർ നിയന്ത്രണത്തിലാക്കാൻ തുടങ്ങിയത് മെയ് മാസത്തിലാണ്.
ക്കാൻ അമേരിക്കൻ സൈനികർ ശ്രമിക്കുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. അമേരിക്കയുടെ സഹായത്തോടെ അഫ്ഗാൻ സൈനികർ നടത്തിയ തിരിച്ചടിയിൽ നിരവധി താലിബാൻകാർ കൊല്ലപ്പെടുകയും ചെയ്തു. എങ്കിലും താലിബാന്റെ മുന്നേറ്റം തുടരുകയാണ്. ഇനി മസാറെ ശെരീഫ് ആണ് തങ്ങളുടെ നോട്ടമെന്ന് കഴിഞ്ഞ ദിവസം താലിബാൻ അറിയിച്ചിരുന്നു.
അഫ്ഗാനിൽ താലിബാന് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളിലൊന്നാണ് കാണ്ഡഹാർ. ഇവിടെ താലിബാൻ പിടി മുറുക്കുന്ന ഘട്ടത്തിൽ തന്നെ കോൺസുലേറ്റ് അടയ്ക്കുകയും ജീവനക്കാരെ ഇന്ത്യ ഒഴിപ്പിച്ചിക്കുകയും ചെയ്തിരുന്നു. കോൺസുലേറ്റിന്റെ സുരക്ഷയ്ക്ക് നിയോഗിച്ച ഐടിബിപി സൈനികരെയും ന്യൂഡൽഹിയിൽ എത്തിച്ചു. എന്നാൽ തങ്ങൾ തിരിച്ചുപോകണം എന്നാണ് സൈനികരുടെ ആവശ്യം. ഇത് ഡൽഹി ഹൈക്കോടതി അംഗീകരിച്ചിട്ടില്ല.