ഡ്രില്ലിങ് മെഷീനില്‍ സ്വര്‍ണം, ജിദ്ദ പ്രവാസി കരിപ്പൂരില്‍ പിടിയില്‍

കൊണ്ടോട്ടി- ഡ്രില്ലിങ് മെഷിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 37 ലക്ഷത്തിന്റെ സ്വര്‍ണവുമായി യാത്രക്കാരന്‍ കരിപ്പൂരില്‍ പിടിയിലായി. ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നാണ് 779 ഗ്രാം സ്വര്‍ണം പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കരിപ്പൂര്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് യാത്രക്കാരന്റെ ബാഗേജ് തുറന്ന് പരിശോധിച്ചപ്പോഴാണ് ഡ്രില്ലിംങ് മെഷീനുള്ളില്‍ സ്വര്‍ണം കണ്ടത്. ചെറിയ സിലണ്ടര്‍ രൂപത്തിലായിരുന്നു സ്വര്‍ണം.കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.

 

Latest News