കൊച്ചി- എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കീഴ്ക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതാണെന്നും കര്‍ദിനാളിന്റെ അപ്പീല്‍ അംഗീകരിക്കാനാവില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാരിനുള്ള നിര്‍ദേശവുമുണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് മറ്റ് പ്രതികള്‍.
ഹൈക്കോടതി വിധിക്കെതിരെ കര്‍ദിനാള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സിറോ മലബാര്‍ സഭാ നേതൃത്വം അറിയിച്ചു.
ഭൂമി ഇടപാടില്‍ ഒരു കര്‍ദിനാള്‍ കോടതിയില്‍ വിചാരണ നേരിടുന്നത് സിറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ്. ഹൈക്കോടതി കൂടി അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ വിചാരണ കോടതിയെ സമീപിച്ച് കര്‍ദിനാളും കൂട്ടരും ജാമ്യമെടുക്കണം.