കൊച്ചി- ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗം പി.ആര്‍. ശ്രീജേഷിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി. വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്.
പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിംപിക്സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിന് മമ്മുട്ടി അഭിനന്ദനം നേര്‍ന്നു ഒളിംപിക്സ് മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു. ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍ മമ്മൂട്ടിയെന്ന അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു. നിര്‍മാതാവ് ആന്റോ ജോസഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.