കൊച്ചി- ഓണം വരവായി, അത്താഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായി. തൃപ്പൂണിത്തുറ അത്തം നഗറില്‍ കെ. ബാബു എം.എല്‍.എ. അത്തപതാക ഉയര്‍ത്തി. ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായാണ് തൃപ്പൂണിത്തുറയിലെ അത്താഘോഷ ചടങ്ങുകള്‍ നടന്നത്.
കോവിഡ് സാഹചര്യത്തില്‍ അത്തച്ചമയ ഘോഷയാത്ര ഇക്കുറി ഇല്ല. പ്രളയവും കോവിഡും കാരണം 2018ന് ശേഷം തൃപ്പൂണിത്തുറയില്‍ കാര്യമായ അത്താഘോഷ ചടങ്ങുകള്‍ നടന്നിട്ടില്ല. തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലും കോവിഡ് മാനദണ്ഡപ്രകാരം ഓണാഘോഷ ചടങ്ങുകള്‍ നടക്കും. രാത്രി എട്ടുമണിയോട് കൂടിയാണ് തിരുവോണ ഉത്സവാഘോഷം നടക്കുക