ദോഹ- യാത്രകള്‍ മനസിനും ശരീരത്തിനും ഉന്മേഷം പകരുമെന്നും കര്‍മ രംഗത്ത് കൂടുതല്‍ ഊര്‍ജസ്വലരാക്കുമെന്നും പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ എന്‍.കെ. മുസ്തഫ സാഹിബ് അഭിപ്രായപ്പെട്ടു. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ യാത്രക്കാരെ മാടിവിളിക്കുന്ന ജോര്‍ജിയ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ ദേശങ്ങളിലൂടെ സഞ്ചരിച്ച് അവിടുത്തെ ജനങ്ങളുമായും സംസ്‌കാരങ്ങളുമായുമൊക്കെ ഇടപഴകുമ്പോള്‍ കുറേ പ്രായോഗിക പാഠങ്ങള്‍ പഠിക്കാനും പകര്‍ത്താനും കഴിയും. മനോഹരമായ പ്രകൃതിയും വിസ്മയങ്ങളുടെ കലവറ തീര്‍ക്കുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളും കൂടുതല്‍ നല്ല മനുഷ്യരാകുവാനാണ് പ്രേരിപ്പിക്കുക. ഈയര്‍ഥത്തില്‍ യാത്രകള്‍ ജീവിതത്തിന്റെ അനിവാര്യ ഭാഗമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഫിറ്റ്കോ മാനേജിംഗ് ഡയറക്ടര്‍ ഫൈസല്‍ പാറാട് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ജീവിതത്തില്‍ എന്നും ആവേശം നല്‍കുന്ന അനുഭവങ്ങള്‍ സമ്മാനിക്കുന്നതിനാലാണ് താന്‍ എന്നും യാത്രകളെ ഇഷ്ടപ്പെടുന്നതെന്നും ജോര്‍ജിയന്‍ യാത്ര അവിസ്മരണീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റേഡിയോ മലയാളം ഡയറക്ടറും സി.ഇ.ഒയുമായ അന്‍വര്‍ ഹുസൈന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലോകത്തുടനീളം സഞ്ചരിച്ച് ഭൂമിയിലെ വിസ്മയങ്ങളില്‍ നിന്നും ആവേശമുള്‍കൊള്ളൊനാവുകയെന്നത് വലിയ കാര്യമാണെന്നും യാത്രാവിവരണങ്ങള്‍ യാത്രക്ക് അവസരം ലഭിക്കാത്തവര്‍ക്കും അത്തരം വികാരങ്ങള്‍ പകര്‍ന്നുനല്‍കുവാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊക്കേഷ്യന്‍ മലനിരകളും പച്ച പുതച്ച മുല്‍മേടുകളും സമൃദ്ധമായ ജലാശയങ്ങളുമലങ്കരിക്കുന്ന ജോര്‍ജിയ കാര്‍ഷിക ജീവിതത്തിന്റെ തനിമയും സാംസ്‌കാരിക പൈതൃകങ്ങളും പാരമ്പര്യങ്ങളുമായാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതെന്നും ഏത് തരം യാത്രക്കാര്‍ക്കും ഹൃദ്യമായ അനുഭവമാണ് ജോര്‍ജിയ സമ്മാനിക്കുകയെന്നും ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
ഏവന്‍സ് ടൂര്‍സ് ആന്റ് ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, വ്ളോഗര്‍ സാബിത് പാമ്പാടി, ജോബ്, നബീല്‍, ജെബി കെ. ജോണ്‍, ഫൈസല്‍ റസാഖ് സംസാരിച്ചു.
ഷറഫുദ്ധീന്‍ തങ്കയത്തില്‍, മുഹമ്മദ് റഫീഖ്, റഷാദ് മുബാറക്, അഫ്സല്‍ കിളയില്‍, ജോജിന്‍ മാത്യൂ, സിയാഹുറഹ്‌മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പുസ്തകം സൗജന്യവിതരണത്തിനുള്ളതാണെന്നും കോപ്പികള്‍ ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ് ഓഫീസുമായോ ഏവന്‍സ് ശാഖകളുമായോ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു