കൊച്ചി- യന്ത്ര തകരാറിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ വിമാനം തിരിച്ചിറക്കി. എയര്‍ അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന് പത്ത് മിനിറ്റനകം യന്ത്രം തകരാറിലായെന്ന് അധികൃതര്‍ പറയുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. എയര്‍ അറേബ്യ എപ്പോള്‍ പുറപ്പെടും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. തകരാറുകള്‍ പരിഹരിച്ച് ഉടന്‍ തന്നെ പുറപ്പെട്ടേക്കും എന്നാണ് സൂചന.