കൊച്ചി- ജനക്കൂട്ടം നിയന്ത്രിക്കാനായില്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടണമെന്ന് ബിവറേജസ് കോര്‍പറേഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മദ്യം വാങ്ങാന്‍ സൗകര്യമൊരുക്കണമെന്നും, മദ്യം വാങ്ങാനെത്തുന്നവരെ പകര്‍ച്ച വ്യാധിക്ക് മുന്നിലേക്കിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മദ്യം വാങ്ങുന്നവരുടെ കുടുംബങ്ങളെക്കുറിച്ച് ആലോചിക്കണം. ജനക്കൂട്ടം നിയന്ത്രിക്കുക, അതിന് സാധിച്ചില്ലെങ്കില്‍ അടച്ചിടുക എന്നതാണ് മുന്നിലുള്ള മാര്‍ഗമെന്ന് കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ മറ്റു പോംവഴികള്‍ ഇല്ലാത്ത അവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സൗകര്യങ്ങളില്ലാത്ത മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു മാസം സമയം വേണമെന്നും ബെവ്കോ വ്യക്തമാക്കി. അടുത്തമാസം രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.