റിയാദ്- സൗദി ഐ.എം.സി.സി സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഐ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈൻ കൗൺസിൽ യോഗം സൗദി ഐ.എം.സി.സി പ്രസിഡന്റ് എ.എം. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. നാസർ കുറുമാത്തൂർ അധ്യക്ഷത വഹിച്ചു. സൗദി ഐ.എം.എ.ഐ.സി ജനറൽ സെക്രട്ടറി ഹനീഫ് അറബി മുഖ്യ പ്രഭാഷണം നടത്തി. ഐ.എം.സി.സി ജി.സി.സി ട്രഷറർ സയ്യിദ് ശാഹുൽ ഹമീദ് മംഗലാപുരം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികളായി നാസർ കുറുമാത്തൂർ (പ്രസിഡന്റ്), മുഹമ്മദ്കുട്ടി എ.പി (വർക്കിംഗ് പ്രസിഡന്റ്), മുഹമ്മദ് ഫാസിൽ വാവാട് (ജനറൽ സെക്രട്ടറി), ഷാജഹാൻ ബാവ പൂക്കോട്ടൂർ (ഓർഗനൈസിംഗ് സെക്രട്ടറി), റിയാസ് ഇരുമ്പുചോല (ട്രഷറർ), റഷീദ് ചിറക്കൽ, നാസർ തോട്ടുങ്ങൽ (വൈസ് പ്രസിഡന്റുമാർ), ഗഫൂർ വാവാട്, റഷീദ് ബാലുശ്ശേരി (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
സയ്യിദ് ഷാഹുൽ ഹമീദ്, സി.കെ. അഷ്‌റഫ് കൊടുവള്ളി, ഖാദർ വാവാട്, മൂസ ചോലയിൽ, ടികെ. ഉമ്മർ, സക്കീർ പാലക്കുറ്റി, ഖാലിദ് പുള്ളിശ്ശേരി, ഷഫീഖ് എം, ബാദുഷ സി.പി.കെ, പി. ബഷീർ, അബ്ദുൽ അസീസ് പെരിന്തൽമണ്ണ, സി.പി. ലത്തീഫ്, മുഹമ്മദ്. ടി, റഷീദ് പന്നിയൂക്കിൽ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
സൗദി ഐ.എം.സി.സിയുടെയും വിവിധ യൂനിറ്റ് കമ്മിറ്റികളുടെയും ഭാരവാഹികളായ മുഫീദ് കൂരിയാടാൻ, എൻ.കെ. ബഷീർ, അബ്ദുറഹിമാൻ ഹാജി കണ്ണൂർ, യൂനുസ് മൂന്നിയൂർ, അബ്ദുൽ കരീം, നവാഫ്. ഒ.സി തുടങ്ങിയവർ ആശംസകൾ നേർന്നു. മുഹമ്മദ് ഫാസിൽ വാവാട് സ്വാഗതവും ഷാജഹാൻ ബാവ നന്ദിയും പറഞ്ഞു.
ഐ.എൻ.എല്ലിലെ സംഘടനാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സൗദി ഐ.എം.സി.സി നാഷനൽ കമ്മിറ്റി എടുക്കുന്ന നിലപാടുകൾക്ക് പൂർണ പിന്തുണ നൽകുന്ന സംഘടനാ പ്രമേയം യോഗം അംഗീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ ഐ.എം.സി.സി കമ്മിറ്റി എന്നപേരിലും, മെമ്പർഷിപ്പ് കാമ്പയിൻ എന്ന പേരിലും റിയാദിൽനിന്നും വന്ന പത്ര വാർത്തകൾ വ്യാജമാണ്. ആ വാർത്തകളിൽ പേര് പരാമർശിക്കപ്പെട്ടവരിൽ മൂന്നു പേര് നേരത്തെ ഐ.എം.സി.സി ഘടകങ്ങളിൽനിന്നും സംഘടനാ നടപടിക്ക് വിധേയരായവരാണ്. പ്രസ്തുത റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട മറ്റെല്ലാവരും ഐ.എം.സി.സിയുമായി കഴിഞ്ഞ കാലങ്ങളിലോ നിലവിലോ യാതൊരു ബന്ധവും ഇല്ലാത്തവരാണെന്നും നേതാക്കൾ വ്യക്തമാക്കി.