Sorry, you need to enable JavaScript to visit this website.

ലിംഗസമത്വം ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമം: കേളി 

കേളി കുടുംബവേദി നടത്തിയ 'സ്ത്രീ സുരക്ഷ' വെബിനാർ.


റിയാദ് - കേരളം ഉൾപ്പെടെ രാജ്യവ്യാപകമായി സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷ എന്ന ശീർഷകത്തിൽ കേളി കുടുംബവേദി വെബിനാർ നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രഡിഡന്റ് കെ.പി.വി പ്രീത വെബിനാർ ഉദ്ഘാടനം ചെയ്തു. 
ഇന്ത്യൻ ഭരണഘടനയും രാജ്യത്തെ നിയമവ്യവസ്ഥയും സ്ത്രീകൾക്ക് തുല്യതയും, സുരക്ഷിതത്വവും നിരവധി അധികാര അവകാശങ്ങളും ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ ഇതിനെയെല്ലാം അട്ടിമറിക്കാനാണ് രാജ്യം ഭരിക്കുന്ന സംഘ പരിവാർ ശക്തികൾ ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു. സ്ത്രീകളെ അടിമകളായി കാണുന്ന മനുസ്മൃതിയെ രാജ്യത്തിന്റെ പുതിയ ഭരണഘടനയാക്കാനാണ് അവരുടെ ഉദ്ദേശ്യം. 'ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന മനു വചനങ്ങളിൽനിന്ന് നവോത്ഥാന മുന്നേറ്റങ്ങൾ വഴിയും പുരോഗമന പ്രസ്ഥാനങ്ങളുടെ നിരന്തര ഇടപെടൽ മൂലവും സ്ത്രീകൾക്ക് സമൂഹത്തിൽ മെച്ചപ്പെട്ട അവസരങ്ങൾ തുറന്ന് കിട്ടിയിട്ടുണ്ടെങ്കിലും പല മേഖലകളിലും സ്ത്രീകൾ ഇന്നും സുരക്ഷിതത്വമില്ലായ്മയും ലിംഗ വിവേചനവും നേരിടുന്നതായി വെബിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷയായി. കുടുംബവേദി ജോ: സെക്രട്ടറി സജീന സിജിൻ ആമുഖ ഭാഷണം നടത്തി. ദമാം നവോദയ കേന്ദ്ര ബാലവേദി രക്ഷാധികാരി രശ്മി രാമചന്ദ്രൻ, കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വിമൻസ് വിംഗ് പ്രഡിഡന്റ് റഹ്മത്ത് അഷ്‌റഫ്,  സംസ്‌കൃതി ഖത്തർ വനിതാവേദി പ്രഡിഡന്റ് ഡോ. പ്രതിഭ രതീഷ്, കേളി കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗം ഷൈനി അനിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി സീബ കൂവോട് സ്വാഗതവും സെൻട്രൽ കമ്മിറ്റി അംഗം ബിന്ദു മധു നന്ദിയും പറഞ്ഞു.

 

Latest News