Sorry, you need to enable JavaScript to visit this website.

സൗദികളല്ലാത്തവര്‍ക്ക് സൗദിയില്‍ സ്വത്ത് വാങ്ങാം, വ്യവസ്ഥകളിങ്ങനെ

റിയാദ്- സൗദികളല്ലാത്തവര്‍ക്കും ഇനി സൗദിയില്‍ സ്വത്ത് വാങ്ങാം. ചില വ്യവസ്ഥകളോടെയാണ് അനുമതി. ഒരാള്‍ക്ക് ഒരു സ്വത്ത് മാത്രമേ വാങ്ങാനാകൂ.
അബ്ഷിര്‍ പോര്‍ട്ടല്‍ ഇതിനായി മൂന്ന് വ്യവസ്ഥകളാണ് മുന്നോട്ടുവെക്കുന്നത്. ആദ്യം ഇതിനായി പെര്‍മിറ്റ് നേടണം. ഇത് എങ്ങനെയാണെന്ന് അബ്ഷിറില്‍ വിശദീകരിച്ചിട്ടുണ്ട്.
മൂന്നു വ്യവസ്ഥകള്‍ ഇവയാണ്.
- നിയമാനുസൃത താമസരേഖ ഉണ്ടാവണം
-വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ വിശദവിവരവും ആധാരത്തിന്റെ കോപിയും നല്‍കണം
-മറ്റ് സ്വത്തുവക സൗദിയില്‍ ഉണ്ടാകരുത്.
അബ്ഷിറിലെ മൈ സര്‍വീസ് വഴി ഇതിനായി അപേക്ഷ സമര്‍പ്പിക്കാം.

 

Latest News