മക്ക- അനധികൃത പണമിടപാട് നടത്തിയതിന് മക്കയില്‍ പിടിയിലായ 29 അംഗ സംഘത്തില്‍ 18 വിദേശികള്‍. 11 സ്വദേശികള്‍, 15 യമനികള്‍, ഈജിപ്ത്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് പൗരന്മാരായ മുന്നു പേര്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് മക്ക പോലീസ് വക്താവ് അറിയിച്ചു. അനധികൃത പണമുപയോഗിച്ച് ഇവര്‍ സ്വര്‍ണക്കച്ചവടം നടത്തിവരികയായിരുന്നു. 60 മില്യന്‍ റിയാല്‍, 21 മില്യന്‍ റിയാല്‍ വിലവരുന്ന 101 കിലോഗ്രാം സ്വര്‍ണം എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പണം രാജ്യത്തിന് അയക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.