തിരുവനന്തപുരം- വിവാദങ്ങൾക്കൊടുവിൽ കൺസ്യൂർ ഫെഡിന്റെ ഓണം-മുഹറം ചന്തയിലെ മുഹറം പേര് ഒഴിവാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പേര് ഒഴിവാക്കിയതയെന്ന് കൺസ്യൂമർ ഫെഡ് എം.ഡി മെഹ്ബൂബ് പറഞ്ഞു. നിലവിൽ ഉയർത്തിയിട്ടുള്ള ബാനറുകൾ പിൻവലിക്കുമെന്നും ഇനി വരുന്ന പരസ്യങ്ങളിൽ ഓണം ചന്ത എന്ന് മാത്രമായിരിക്കും ഉപയോഗിക്കുകയെന്നും കൺസ്യൂമർ ഫെഡ് അറിയിച്ചു. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ 2000 ഓണം വിപണികളാണ് സംസ്ഥാനത്തുടനീളം ഒരുക്കുക. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.