Sorry, you need to enable JavaScript to visit this website.

പണ്ട് എന്നോട് കാണിച്ചത് ഇന്ന് ശ്രീജേഷിനോടും, സര്‍ക്കാരിനെ വിമര്‍ശിച്ച് അഞ്ജു ബോബി ജോര്‍ജ്

ബംഗളൂരു- ഒളിംപിക് ഹോക്കിയില്‍ 41 വര്‍ഷത്തിനു ശേഷം മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗവും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് അംഗീകാരം നല്‍കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ വിമര്‍ശനം.

ശ്രീജേഷിന് അര്‍ഹിക്കുന്ന ആദരം കിട്ടിയില്ലെന്നത് സത്യമാണെന്ന് അഞ്ജു പ്രതികരിച്ചു. ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ കിട്ടിയപ്പോള്‍ തന്നോടും കാണിച്ചത് ഇതേ സമീപനമാണെന്നു പറഞ്ഞ അഞ്ജു അന്ന് ഖജനാവ് കാലിയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഈ സമീപനം മാറണമെന്ന് പറഞ്ഞ മുന്‍ താരം മെഡല്‍ നേട്ടം അഭിമാനമാണെന്ന് കേരളത്തിന് തോന്നണമെന്നും ചൂണ്ടിക്കാട്ടി. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കാത്തതിനെതിരേ  വിവിധ കോണുകളില്‍നിന്നു വിമര്‍ശനം ഉയരുന്നിരുന്നു. പ്രവാസി വ്യവസായി ഷംസീര്‍ വയലില്‍ ശ്രീജേഷിന് ഒരു കോടി രൂപയുടെ സമ്മാനം പ്രഖ്യാപിച്ചിരുന്നു.

 

Latest News