കൊച്ചി- കണ്ണൂര്‍ കലക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരായ എബിന്‍, ലിബിന്‍ എന്നിവരെ പിന്തുണച്ച് നടന്‍ ജോയ് മാത്യു.
'കുട്ടികള്‍ ചില്ലറക്കാരല്ല. ഈ ബുള്‍ ജെറ്റ് പൊളിയാണ്. മാമൂല്‍ സാഹിത്യവും മാമാ പത്രപ്രവര്‍ത്തനവും. ഈ പിള്ളേര്‍ ഉഴുതു മറിക്കുകയാണ് .ഇതിനൊരു പുതുമണ്ണിന്റെ മണമുണ്ട്.' ജോയ് മാത്യു പറഞ്ഞു.
എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ ഇന്നു രാവിലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാഹനം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടര്‍നടപടികള്‍ക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം വീഡിയോയിലൂടെ പുറത്തുവിട്ടതിനെ തുടര്‍ന്ന്് ഇവരുടെ ആരാധകരായ നിരവധി യുവാക്കള്‍ ആര്‍ടിഒ ഓഫീസിലെത്തി. ഇതിന് പിന്നാലെയാണ് ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടായത്. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.