ദുബായ്- ബുര്‍ജ് ഖലീഫയുടെ മുകളില്‍നിന്നുള്ള എമിറേറ്റ്‌സ് പരസ്യം ലോകത്ത് ഏറ്റവും ഉയരത്തില്‍നിന്ന് ചിത്രീകരിച്ച പരസ്യമായി. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ബുര്‍ജ് ഖലീഫ. ഉയരം 828 മീറ്റര്‍. ഇതിനുമുകളില്‍ കയറി എമിറേറ്റ്‌സ് ക്രൂ യൂനിഫോം ധരിച്ച മോഡല്‍ ഞങ്ങള്‍ ലോകത്തിന്റെ നെറുകയിലെന്ന് വിളിച്ചു പറയുന്നതാണ് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യം. സ്‌പെഷല്‍ ഇഫക്ടുകളോ ഗ്രീന്‍ സ്‌ക്രീനോ ഉപയോഗിക്കാതെയാണ് പരസ്യം ഷൂട്ട് ചെയ്തതെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കുന്നു.
അതീവ സുരക്ഷയോടെ ചിത്രീകരിച്ച പരസ്യത്തില്‍ എമിറേറ്റസ് ജീവനക്കാരിയായി പ്രത്യക്ഷപ്പെടുന്നത് പ്രൊഫഷണല്‍ സ്‌കൈഡൈവിംഗ് പരിശീലക നിക്കോള്‍ സ്മിത്ത് ലുഡ്‌വിക്കാണ്. ഏതാനും പേര്‍ മാത്രമാണ് ചിത്രീകരണത്തില്‍ പങ്കാളികളായത്.