റിയാദ്- റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴ്ഘടകമായ മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റിയെ മരവിപ്പിച്ചതായി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിരന്തരമായ അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ചേര്‍ന്ന റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹി യോഗമാണ് ഐകകണ്‌ഠേന തീരുമാനമെടുത്തത്. ജില്ലയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അഡ്വ. അനീര്‍ ബാബുവിനെ ചെയര്‍മാനായും റഫീഖ് ഹസ്സന്‍ വെട്ടത്തൂരിനെ കണ്‍വീനറായും തെരഞ്ഞെടുത്തു. നൗഫല്‍ തിരൂര്‍, യൂനുസ് നാനാത്ത്, മൊയ്തീന്‍ കുട്ടി കോട്ടക്കല്‍, നാസര്‍ മൂത്തേടം എന്നിവര്‍ സമിതി അംഗങ്ങാണ്.