അബുദാബി- യുഎഇയില്‍ 1,410 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,399 പേര്‍ രോഗമുക്തരായി. നാല് പേര്‍ മരിച്ചതായും അധികൃതർ അറിയിച്ചു.നിലവില്‍ 21,036 കോവിഡ് രോഗികളാണുള്ളത്.
2,74,480 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 6,92,964 പേര്‍ക്ക് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,69,953 പേര്‍ രോഗമുക്തരാവുകയും 1,975 പേര്‍ മരിക്കുകയും ചെയ്തു.