Sorry, you need to enable JavaScript to visit this website.

ചെയ്തതിന്റെ ഫലം കിട്ടുമെന്ന് സുധാകരന് ഡി.വൈ.എഫ്.ഐ നേതാവിന്റെ മറുകവിത

ആലപ്പുഴ- പാര്‍ട്ടി അന്വേഷണത്തില്‍ കവിതയിലൂടെ പ്രതികരിച്ച  ജി.സുധാകരന് ഡി.വൈ.എഫ്.ഐ നേതാവിന്റെ മറുപടി കവിത. ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളാണ് ചെയ്തതതെന്നും നവാഗതര്‍ക്കായി വഴിമാറുന്നെന്നും സുധാകരന്‍ കവിതയിലൂടെ വ്യക്തമാക്കിയിരുന്നു.

നാം ചെയ്തതിന്റെ ഗുണങ്ങള്‍ ഗുണങ്ങളായി തന്നെ എന്നിലെത്തുമെന്നതു മാത്രമാണ് സത്യമെന്നാണ്  ഡി.വൈ.എഫ്.ഐ അമ്പലപ്പുഴ മേഖല പ്രസിഡന്റ് അനു കോയിക്കല്‍ മറുപടി നല്‍കിയിരിക്കുന്നത്. ഞാന്‍ എന്ന പേരിലാണ്  കവിത  ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


അനു കോയിക്കലിന്റെ കവിത

ഞാന്‍

ഞാന്‍ ചെയ്ത ഗുണങ്ങള്‍ എത്രയെത്ര അനുഭവിച്ചു നിങ്ങള്‍ ......
തിരിച്ചെനിക്കൊ....നന്ദിയില്ലാ മുഖങ്ങള്‍ മാത്രം ...
നന്ദി കിട്ടുവതിനായി ഞാന്‍ ചെയ്തതോ കേള്‍ക്കുനിങ്ങള്‍ ....
രാജാവിനധികാരം ഉപയോഗിച്ചു ഞാന്‍ ....
പ്രജകള്‍ തന്‍ അഭിമനം ഞാനുണ്ടോ അറിവതു ....
അധികാരത്തിന്‍ ബലത്തിലല്ലോ ഞാനതു ചെയ്തതു ...
അധികാരമൊഴിയുമോരുന്നാള്‍ എന്നതുണ്ടോ ഓര്‍ക്കുവതു ഞാന്‍ ....
പുതിയ പാദങ്ങള്‍ പടവുകള്‍ താണ്ടിയെത്തീടണമെന്നത്
കാലത്തിനനുസൃത മാറ്റമെന്നെന്തെ  ഓര്‍ത്തില്ല ഞാന്‍ .....
ഞാന്‍ ചെയ്തിന്‍ ഗുണങ്ങള്‍ ഗുണങ്ങളായി തന്നെ ...
എന്നിലെത്തുമെന്നതു മാത്രം സത്യം.

 

Latest News