കൊച്ചി- കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ ഡോക്ടര്‍ പി.വി. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രാഖിലിനു തോക്ക് നൽകിയതുമായി ബന്ധപ്പെട്ട് ബിഹാറിൽ അറസ്റ്റിലായ പ്രതികളെ കേരളത്തിൽ എത്തിച്ചു.
ബിഹാര്‍ മുന്ഗര് ജില്ലയിലെ പര്സോന്ത സ്വദേശി സോനു കുമാര്‍ (24), രാഖിലിന് ഇയാളെ പരിചയപ്പെടുത്തിയ ടാക്സി ഡ്രൈവര്‍ മനീഷ് കുമാര്‍ വര്‍മ (25) എന്നിവരെയാണ് ആലുവ റൂറൽ എസ്.പി ഓഫീസിൽ എത്തിച്ചത്.
സോനുകുമാറിനെ ബംഗാള്‍ അതിര്‍ത്തിയില്‍നിന്നും മനീഷ് കുമാര്‍ വര്‍മയെ പട്നനയില്നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ബിഹാര്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.